ചിത്ര: കാവ്യമേള (1965)
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
രചന: വയലാര്‍
പാടിയത്: കെ ജെ യേശുദാസ്, പി ലീല
രാഗം: രാഗമാലിക (ഷഹാന, ഷണ്‍മുഖപ്രിയ, കല്യാണി)
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലോ? (2)
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ (2)
നിശ്ചലം ശൂന്യമീ ലോകം
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിതചൈതന്യമില്ലാ
സൌന്ദര്യ സങ്കല്‍പശില്‍പങ്ങളില്ലാ
സൌഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
ഇന്ദ്രനീലംകൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ രാജാങ്കണത്തില്‍
മാനത്തു തീര്‍ത്തൊരു?
ഗന്ധര്‍വ രാജാങ്കണത്തില്‍
ചന്ദ്രിക പൊന്‍ താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ രാജാങ്കണത്തില്‍ (ചന്ദ്രിക...)
അപ്സരകന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍ (2)
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുന്നൂറു വര്‍ണങ്ങളാലെത്ര (2)
(അങ്ങനെയല്ല)... വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണ്ണവിതാനങ്ങള്‍ നിങ്ങള്‍ (2)
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
രചന: വയലാര്‍
പാടിയത്: കെ ജെ യേശുദാസ്, പി ലീല
രാഗം: രാഗമാലിക (ഷഹാന, ഷണ്‍മുഖപ്രിയ, കല്യാണി)
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലോ? (2)
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ (2)
നിശ്ചലം ശൂന്യമീ ലോകം
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിതചൈതന്യമില്ലാ
സൌന്ദര്യ സങ്കല്‍പശില്‍പങ്ങളില്ലാ
സൌഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
ഇന്ദ്രനീലംകൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ രാജാങ്കണത്തില്‍
മാനത്തു തീര്‍ത്തൊരു?
ഗന്ധര്‍വ രാജാങ്കണത്തില്‍
ചന്ദ്രിക പൊന്‍ താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ രാജാങ്കണത്തില്‍ (ചന്ദ്രിക...)
അപ്സരകന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍ (2)
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുന്നൂറു വര്‍ണങ്ങളാലെത്ര (2)
(അങ്ങനെയല്ല)... വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണ്ണവിതാനങ്ങള്‍ നിങ്ങള്‍ (2)
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...)
No comments:
Post a Comment