Friday, October 12, 2012

മന്ദസമീരനീല്‍ ഒഴുകിയൊഴുകിയെത്തും

ചിത്രം: ചട്ടക്കാരി (1974)
സംഗീതം: ജി ദേവരാജന്‍
രചന: വയലാര്‍
പാടിയത്: കെ ജെ യേശുദാസ്

മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ...
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ...

ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ...
ശിലകള്‍ താനേ ശില്‍പമാകും സൌകുമാര്യം നീ...
സ്വപ്നസൌകുമാര്യം നീ...
നിറയും എന്നില്‍ നിറയും... നിന്റെ
നീഹാരാര്‍ദ്രമാം അംഗരാഗം... അംഗരാഗം...

മദന നര്‍ത്തന ശാലയിലുണരും മൃദുമൃദംഗം നീ...
പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ...
പുഷ്പപാനപാത്രം നീ...
അലിയും... എന്നില്‍ അലിയും... നിന്റെ
അന്യാധീനമാം അഭിനിവേശം... അഭിനിവേശം...

No comments:

Post a Comment