ചിത്രം: യുവജനോത്സവം (1986)
സംഗീതം: രവീന്ദ്രന്‍
രചന: ശ്രീകുമാരന്‍തമ്പി
പാടിയത്: കെ ജെ യേശുദാസ്
രാഗം: ബാഗേശ്രീ
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ...
(ഇന്നുമെന്റെ കണ്ണുനീരില്‍)
സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്തുവെയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി...
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും...
(ഇന്നുമെന്റെ കണ്ണുനീരില്‍)
ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍...
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ...
(ഇന്നുമെന്റെ കണ്ണുനീരില്‍)
No comments:
Post a Comment