Monday, September 17, 2012

എത്ര ചിരിച്ചാലും ചിരി തീരുമോ (Ethra Chirichalum...)

ചിത്രം: കണ്ണൂര്‍ ഡീലക്സ് (1969)
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
രചന: ശ്രീകുമാരന്‍തമ്പി
പാടിയത്: കെ ജെ യേശുദാസ്
രാഗം: കല്യാണി

എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ
ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍
എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ
ശില്‍പമനോഹര മിഴിയില്‍
(എത്ര ചിരിച്ചാലും...)

എങ്ങിനെ കോരി നിറച്ചു നിന്‍ കണ്ണില്‍ - നീ
ഇത്ര വലിയ സമുദ്രം
അനുരാഗ സ്വപ്ന നീലസമുദ്രം
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്‍ ഉള്ളില്‍ - നീ
ഇത്ര വലിയ വസന്തം
അനുരാഗ സപ്തവര്‍ണ്ണവസന്തം
(എത്ര ചിരിച്ചാലും...)

എന്തിനെന്‍ കണ്ണില്‍ തെളിയിച്ചു - നീ നിന്റെ
ചന്ദ്രസദൃശവദനം
മകരന്ദ മന്ത്ര പുഷ്പവദനം
എന്തിനെന്‍ ഉള്ളില്‍ പണിഞ്ഞു - നിശ്ശബ്ദമീ
ഇന്ദ്രലോകസദനം
മധുരാഗ മന്ത്രവാദ സദനം
(എത്ര ചിരിച്ചാലും...)


No comments:

Post a Comment