Wednesday, September 12, 2012

ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍

ചിത്രം: സ്ത്രീ (1970)
സംഗീതം: ദക്ഷിണാമൂര്‍ത്തി
രചന: പി ഭാസ്കരന്‍
ഗായകന്‍: കെ ജെ യേശുദാസ്
രാഗം: ബേഗഡ



 
ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലി ചുംബനലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തുവന്നു
(ഇന്നലെ...)

മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ-
ഗാനനിര്‍ത്സരി കേട്ടു തരിച്ചുനിന്നു (മാനത്തെ...)
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍ പോലും മറന്നുപോയി
(ഇന്നലെ...)

ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നു (ഇന്നലെയൊരു)
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്‍കീഴില്‍
മധ്യാഹ്നമനോഹരി മയങ്ങിടുമ്പോള്‍ (ചൈത്ര...)
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദരവസന്തശ്രീ എന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നു
(ഇന്നലെ...)

No comments:

Post a Comment